തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡണ്ടായി ഡോ. എം.കെ.സുദര്‍ശനും, മെമ്പര്‍മാരായി കെ.എന്‍.ഉണ്ണികൃഷ്ണനും, അഡ്വ. ടി.എന്‍.അരുണ്‍കുമാറും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
ശ്രീവടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സിഎംഎസ് സ്കൂളിന് മുന്‍വശത്തായി ഒരുക്കിയ വേദിയില്‍ വച്ചാണ് ഇന്ന് കാലത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചടങ്ങില്‍ സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ കെ.ആര്. ഹരിദാസ് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ വായിക്കുകയും സെക്രട്ടറി വി.എ.ഷീജ സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു. പി.രാജേന്ദ്രപ്രസാദ് ബോര്‍ഡംഗങ്ങളെ പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: