ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ ബോര്‍ഡ് അംഗം

Wednesday 7 December 2016 3:25 am IST

ശബരിമല: മാളികപ്പുറം ക്ഷേത്രത്തിന് പുറകിലുള്ള പന്തളം രാജപ്രതിനിധിയുടെ മണ്ഡപത്തിന്റെ ഒരുവശം പൊളിച്ചുനീക്കിയ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ ബോര്‍ഡ് അംഗം കെ. രാഘവന്‍. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പന്തളം രാജപ്രതിനിധി ശബരിമലയിലെത്തുമ്പോള്‍ ഈ മണ്ഡപത്തിലാണ് വിശ്രമിക്കുന്നത്. പന്തളം രാജകുടുംബത്തിന്റെ അനുമതിയില്ലാതെ ഈ മണ്ഡപത്തിന്റെ ഒരുവശം അന്നദാനമണ്ഡപത്തിലേക്കുള്ള വഴി ഒരുക്കുന്നതിനായി പൊളിച്ചുനീക്കുകയായിരുന്നു. നിലവിലുള്ള കെട്ടിടം പൊളിക്കുമ്പോള്‍ രാജകുടുംബത്തിന്റെ അനുമതി വാങ്ങാതിരുന്നത് ഒട്ടും ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജപ്രതിനിധിക്ക് ഉചിതവും സൗകര്യപ്രദവുമായ പകരം സംവിധാനം ഒരുക്കണമെന്ന് ശബരിമല മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക്് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പന്തളം കൊട്ടാരത്തെ അപമാനിക്കുകയോ വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ വേദനിപ്പിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും രാഘവന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.