കൊല്‍ക്കത്ത: ക്യാപിറ്റല്‍ എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ട് യാത്രക്കാര്‍ കൊല്ലപ്പെട്ടു. അലിപുര്‍ദാര്‍ ജില്ലയിലെ സമുക്തല സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും റെയില്‍വേ മന്ത്രി സുരേഷ് പ്രഭു റെയില്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്കി. രണ്ട് ആഴ്ച മുമ്പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 100 പേര് മരിച്ചിരുന്നു. ഇന്‍ഡോര്‍-പാട്ന എക്സ്പ്രസിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയാണ് അപകടമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: