മലപ്പുറത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

Wednesday 7 December 2016 12:01 pm IST

മലപ്പുറം: മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. മലപ്പുറം എം‌എസ്‌പി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളായ ഫര്‍സാന, ഉസ്ന, ആകാശി എന്നിവര്‍ക്കാണ് ഇന്ന് രാവിലെ നായയുടെ കടിയേറ്റത്. പരിക്ക് സാരമുള്ളതല്ല. മലപ്പുറം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മൂന്ന് പേരെയും മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ച് കുത്തിവയ്പ് നല്‍കി. എം‌എസ്‌പി സ്കൂളിന് സമീപം വച്ചാണ് കടിയേറ്റത്. സ്കൂളിന് സമീപത്തെ തെരുവ് നായ ശല്യത്തെക്കുറിച്ച് നേരത്തെ കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.