വൈരമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Wednesday 7 December 2016 4:38 pm IST

ചെന്നൈ: ജയലളിതയ്ക്കും ചോ രാമസ്വാമിയ്ക്കും പിന്നാലെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് തമിഴകത്തെ പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെയും പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വൈരമുത്തുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് വൈരമുത്തുവിന്റെ മകന്‍ മാധവന്‍ കാര്‍ക്കി പറഞ്ഞു. വര്‍ഷംന്തോറുമുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായാണ് അച്ഛനെ അപ്പോളോയിലെത്തിച്ചത്.അച്ഛന്‍ പൂര്‍ണ ആരോഗ്യവാനാണ്.പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും മാധവന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.