ആലപ്പുഴ: എണ്‍പത്തിനാലാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടന പദയാത്ര നടത്തും. ആദ്യമായാണ് പദയാത്ര നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 24ന് മുഹമ്മ വിശ്വഗാജി മഠത്തില്‍ നിന്ന് പദയാത്ര ആരംഭിക്കും. 15ന് പദയാത്രികര്‍ക്ക് മഠം സെക്രട്ടറി അസ്പര്‍ശാനന്ദ പീതാംബരദീക്ഷ നല്‍കും. 25ന് ആരംഭിക്കുന്ന പദയാത്ര 30ന് ശിവഗിരിയിലെത്തും.
പദയാത്രയുടെ നടത്തിപ്പിനായി സ്വാമി അസ്പര്‍ശാനന്ദ മുഖ്യരക്ഷാധികാരിയും ജില്ലയിലെ മൂന്നു മന്ത്രിമാര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍, പ്രതിപക്ഷനേതാവ് എന്നിവര്‍ രക്ഷാധികാരികളും അഡ്വ. പി.കെ. ബിനോയ് ചെയര്‍മാനും, ആര്.സി. രാജീവ് വര്‍ക്കിങ് ചെയര്‍മാനും ഡി. ശിശുപാലന് ജനറല്‍ കണ്‍വീനറും സരോജിനി കൃഷ്ണന് ട്രഷററും സഭാ കേന്ദ്ര സമിതിയംഗങ്ങള്‍, മണ്ഡലം പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 101 അംഗ സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു.
എം.ഡി. സലിം പദയാത്രാ ക്യാപ്റ്റനും എം.കെ. സുരേന്ദ്രന്, എസ്. വിനോദന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരുമാണ്. അഡ്വ. പി.കെ. ബിനോയ്, ആര്.സി. രാജീവ്, ഡി. ശിശുപാലന്, എസ്.ഡി. രവി, എം.ഡി. സലിം, എം.കെ. സുരേന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: