കൊച്ചി: ലോകമെങ്ങുമുള്ള കുക്കറി ഷോ പ്രേമികളുടെ പ്രിയ താരം ആറുവയസുകാരന് ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ച ഡബിള്‍ ഹോഴ്സ് സ്നാക്സ് ശ്രേണിയുെട ബ്രാന്‍ഡ് അംബാസഡറായി.
രുചികരമായ വിഭവങ്ങളുമായി യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുകയും, 6-ാം വയസില്‍ സ്വന്തം പേരില്‍ കിച്ചാ ട്യൂബെന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്ത കിച്ച അമേരിക്കയിലെ എലന്‍ ഷോയില്‍ സ്വതസിദ്ധമായ ശൈലിയില്‍ പരിപാടി അവതരിപ്പിച്ച് ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച മിടുക്കനാണ്.
ലിറ്റില്‍ ഷെഫ് മാസ്റ്റര്‍ കിച്ചയെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്ത വിവരം എറണാകുളത്ത് നടന്ന പത്രസമ്മേളനത്തില്‍ മഞ്ഞിലാസ് ഗ്രൂപ്പ് എംഡി വിനോദ് മഞ്ഞില, ജനറല്‍ മാനേജര്‍ – മാര്‍ക്കറ്റിഗ് സുനില്‍ പി. കൃഷ്ണന് എന്നിവരാണ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: