പ്രസാധന മേഖലയെക്കുറിച്ച് നാളെ ഫിക്കി സെമിനാര്‍

Wednesday 7 December 2016 7:32 pm IST

കൊച്ചി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രസാധന മേഖലയിലെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9.30 മുതല്‍ ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ ശ്രീനിവാസ റാവു ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ പ്രസാധന രംഗത്തിന്റെ ഭാവി എഴുത്തുകാരന്റെ വീക്ഷണത്തില്‍, ഡിജിറ്റല്‍ റൈറ്റ്‌സ് മാനേജ്‌മെന്റ്(ഡി ആര്‍ എം), ഡിജിറ്റല്‍ യുഗത്തില്‍ വ്യാജപുസ്തക നിര്‍മാണത്തെ എങ്ങനെ നേരിടാം എന്നീ വിഷയങ്ങളില്‍ സെമിനാറില്‍ പ്രമുഖരുടെ പ്രഭാഷണങ്ങളുണ്ടാകും. ഇന്ത്യയിലെ പ്രസാധന മേഖല എന്ന വിഷയത്തില്‍ നീല്‍സന്‍ ഇന്ത്യ ഡയറക്ടര്‍ വിക്രാന്ത് മാഥൂര്‍ മുഖ്യപ്രഭാഷണം നടത്തും. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ കൊച്ചി ബുക്ക് പ്രമോഷന്‍ സെന്ററിലെ സീനിയര്‍ എഡിറ്റര്‍ റൂബിന്‍ ഡിക്രൂസ്, സായ്കൃഷ്ണ ആന്റ് അസോസിയേറ്റ്‌സ് പാര്‍ട്‌നര്‍ അമീത് ദത്ത, കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍, ഫിക്കിയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടര്‍ സുമീത് ഗുപ്ത എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരാകും. പ്രമുഖ എഴുത്തുകാരായ ജോര്‍ജ് ജോസഫ് കെ, സേതുമാധവന്‍, ഫീച്ചര്‍ രചയിതാവ് രശ്മി ജെയ്‌മോന്‍, ഡിസി ബുക്‌സ് സിഇഒ രവി ഡിസി, യുഎസ്പിടിഒയുടെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി വിഭാഗം സീനിയര്‍ ലീഗല്‍ കോണ്‍സല്‍ ശില്‍പി ഝാ, എംബിഡി ഗ്രൂപ്പ് മേഖലാ മേധാവി ഫ്രാങ്ക്‌ളിന്‍ തോമസ്, എസ്എസ് റാണ ആന്റ് കമ്പനി അസോസിയേറ്റ് അഡ്വ. രൂപിന്‍ ചോപ്ര, ഫോറം ഓഫ് ഏഷ്യാ പസഫിക് ഗ്രാഫിക് ആര്‍ട്‌സ് സെക്രട്ടറി ജനറല്‍ സുരേഷ് രാജേന്ദ്രന്‍, സെറോക്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ബാലാജി രാജഗോപാലന്‍, ഫ്യുജി ഫിലിം ഗ്രാഫിക് ആര്‍ട്‌സ് ഹെഡ് എസ്.എം രാമപ്രസാദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫിക്കി കേരള കൗണ്‍സിലുമായി 0484 4058041/42 / 9746903555, സലരെ@ളശരരശ.രീാ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.