പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബിന്റെ അവാര്‍ഡുകള്‍ക്ക് ചിങ്ങോലി പുരുഷോത്തമന്, വി.ആര്.വിമല്‍രാജ്, ഏലൂര്‍ ബിജു, തലവടി അരവിന്ദന് എന്നിവര്‍ അര്‍ഹരായതായി ഭാരവാഹികള്‍ അറിയിച്ചു.
11,111 രൂപയും പ്രശസ്തി പത്രവും അടങ്ങിയ നാട്യഭാരതി അവാര്‍ഡിന് അര്‍ഹത നേടിയ ചിങ്ങോലി പുരുഷോത്തമന് 40 വര്‍ഷമായി കഥകളി ചുട്ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ ചിങ്ങോലി സ്വദേശിയാണ്. കഥകളി സാഹിത്യത്തിനുള്ള അയിരൂര്‍ രാമന്‍പിള്ള അവാര്‍ഡിന് വി.ആര്.വിമല്‍രാജ് അര്‍ഹതനേടി. 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയതാണ് അവാര്‍ഡ്. 30 വര്‍ഷമായി കഥകളി സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട അയിരൂര്‍ സ്വദേശി വിമല്‍രാജ് ജില്ലാ കഥകളി ക്ലബ്ബ് സെക്രട്ടറിയാണ്.
സമഗ്ര സംഭാവനയ്ക്കുള്ള 10,000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട തലവടി അരവിന്ദന് കഥകളിയിലെ ചുവന്നതാടി വേഷങ്ങളായ ദുശാസനന്, ബകന്, ത്രിഗര്ത്തന് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആലപ്പുഴ തലവടി സ്വദേശിയാണ്.
10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അയിരൂര്‍ സദാശിവന് അവാര്‍ഡിന് അര്‍ഹനായത് ആലുവാ ഏലൂര്‍ സ്വദേശി ബിജുവാണ്. ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രം ജീവനക്കാരനായ ഏലൂര്‍ ബിജു പതിനഞ്ച് വര്‍ഷമായി സോപാനസംഗീത രംഗത്ത് പ്രവര്‍ത്തിക്കുന്നു. അവാര്‍ഡുകള്‍ ജനുവരിയില്‍ ചെറുകോല്‍പ്പുഴയില്‍ നടക്കുന്ന കഥകളി മേളയില്‍ വിതരണം ചെയ്യും.
കഥകളി ക്ലബ്ബ് ഭാരവാഹികളായ ഡോ.ജോസ് പാറക്കടവില്‍, സക്കറിയ മാത്യൂസ്, ടി.പ്രസാദ്, എസ്.ദിലീപ്കുമാര് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: