ആലപ്പുഴ: ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 8) രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കും. ധനകാര്യമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, ഭക്ഷ്യമന്ത്രി പി. തിലോത്തമന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും രക്ഷാകര്‍തൃസമിതിയുടെയും പങ്കാൡത്തത്തോടെ നടപ്പാക്കുന്ന ഹരിതവിദ്യാലയം പദ്ധതിക്ക് ഇന്നു തുടക്കമാകും. രാവിലെ 10ന് ഗവണ്മെന്റ് മുഹമ്മദന്‍സ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിക്കും.
ഹരിതകേരളം മിഷന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഹരിതവിദ്യാലയം പദ്ധതി യോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സ്കൂളുകള്‍ക്ക് സൗജന്യമായി ലക്ഷം പച്ചക്കറി തൈകള്‍ നല്‍കും. ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ 625 ഏക്കര്‍ തരിശുനിലം കൃഷിയോഗ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(ഡിസംബര്‍ 8) രാവിലെ 10.30ന് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കോറ്റാട്ടുപാടത്ത് ജൈവകൃഷിയിറക്കി മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: