ഹരിതകേരളം പദ്ധതി: 1072 ജലസ്രോതസുകള്‍ ശുചീകരിക്കും

Wednesday 7 December 2016 10:11 pm IST

തിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ 1072 സിഡിഎസുകളിലെയും ജലസ്രോതസുകള്‍ ശുചീകരിക്കും. ശുദ്ധജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ജലസ്രോതസുകളുടെ സംരക്ഷണവും ജലസമൃദ്ധിയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഉപയോഗശൂന്യമായ കുളങ്ങളും ഒഴുക്കു നിലച്ച നീര്‍ച്ചാലുകളുമാണ് അയല്‍ക്കൂട്ട വനിതകള്‍ മുഖേന ശുചീകരിക്കുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത നേടുന്നതിനായി നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും കുടുംബശ്രീ തുടക്കമിടും. വിഷവിമുക്ത പച്ചക്കറികളും ധാന്യങ്ങളും ഉത്പാദിപ്പിച്ച് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 20000 വാര്‍ഡുകളിലും കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ 50 സെന്റ് വീതം തരിശുഭൂമി കണ്ടെത്തും. ഇപ്രകാരം കണ്ടെത്തുന്ന 10000 ഏക്കര്‍ സ്ഥലത്ത് കൂടി സംഘകൃഷി ഗ്രൂപ്പുകള്‍ വഴി കൃഷി ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.