തൃക്കൊടിത്താനം: നവകേരള മിഷനില്‍ ഉള്‍പ്പെട്ട ഹരിതകേരളം പദ്ധതി തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട കൃഷി വികസനം, വിഷരഹിത ജൈവ പച്ചക്കറി ഉത്പാദനം, പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇന്ന് രാവിലെ 10ന് കുന്നുംപുറം ജങ്ഷനില്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് പദ്ധതിക്ക് തുടക്കം കുറിക്കും. ഇതോടൊപ്പം മുഴുവന്‍ ജനപ്രിനിധികളുടെയും പൊതുപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വാര്‍ഡുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ചങ്ങനാശേരി താലൂക്ക് റസിഡന്‍സ് അസോസിയേഷന് അപ്ക്സ് കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ റീസൈക്ലിംഗ് യൂണിറ്റിലേക്ക് കൈമാറും. ജനുവരി 1 മുതല്‍ തൃക്കൊടിത്താനം പഞ്ചായത്തില്‍ 50 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകളുടെ ഉപയോഗവും വിപണനവും നിരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: