ന്യൂദല്‍ഹി: മുസ്ലിം ലീഗിന്റെ മതേതരത്വം കുറച്ച് ആളുകള്‍ വിചാരിച്ചാല്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. വിവാദങ്ങള്‍ ഉണ്ടാക്കുക എന്നത് കേരളത്തിലെ പുതിയ വ്യവസായമായി മാറിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഒരു വലിയ കുലുക്കമുണ്ടായി, അതിന്റെ തുടര്‍ചലനങ്ങളാണ് ഇപ്പോഴുള്ളത്. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്നു പരിഹരിക്കും. ലീഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഇടപെട്ടാലും ഇല്ലെങ്കിലും വിവാദമാകും. അതിനാല്‍ ഇതിനെക്കുറിച്ചു കൂടുതല്‍ പ്രതികരിക്കുന്നില്ല. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞ് എരിതീയില്‍ എണ്ണയൊഴിക്കാനില്ല.
വിവാദമാകുമെന്നതിനാല്‍ എന്‍.എസ്.എസുമായിട്ടുള്ള പ്രശ്നങ്ങളില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: