തലശ്ശേരി: തലശ്ശേരി ആര്‍ഡിഒ കോടതിയില്‍ കരുതല്‍ തടങ്കല്‍ (107) കേസ് പരിഗണിക്കവെ ആര്‍ഡിഒ എഴുന്നേറ്റ് പോയി. കേസ് ഡയറി ഹാജരാക്കാതെ വാദിക്കാനെത്തിയ അഭിഭാഷകരുടെ നടപടിയെ ആര്‍ഡിഒ വിമര്‍ശിച്ചതോടെയാണ് കോടതി നടപടി നിര്‍ത്തിവെക്കേണ്ടിവന്നത്. സാധാരണയായി കേസ് ഡയറി ഹാജരാക്കാറില്ലെന്ന അഭിഭാഷകരുടെ ഭാഷ്യം ആര്‍ഡിഒ അംഗീകരിച്ചില്ല. തുടര്‍ന്ന് ഇന്നലെ പരിഗണിക്കേണ്ട കേസുകള്‍ 28ലേക്ക് മാറ്റിവെക്കുകയും ആര്‍ഡിഒ എഴുന്നേറ്റുപോകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: