പയ്യന്നൂര്‍: എന്ഡിഎകല്യാശ്ശേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപക്ഷ രാഷ്ട്രീയ സദസ്സ് നാളെ വൈകുന്നേരം 5 മണിക്ക് കുഞ്ഞിമംഗലം ആണ്ടാം കൊവ്വലില്‍ നടക്കും. കള്ളപ്പണം പിടിച്ചെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും എന്‍ഡിഎയുടെ രാഷ്ട്രീയ നയവും വിശദീകരിക്കാന്‍ നടക്കുന്ന യോഗം ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും. കെ.കെ.പൊന്നപ്പന് (പി.എസ്.പി സംസ്ഥാന ചെയര്മാന്) വി.പി.ദാസന് (ജെ.എസ്.എസ്. ജില്ലാ പ്രസിഡണ്ട്) സതീഷ് ചന്ദ്രന് (എസ്.ജെ.പി.സംസ്ഥാന ജനറല്‍ സെക്രട്ടറി) പ്രസീത അഴീക്കോട് (ജെ.ആര്.എസ്) മോഹനന് കുഞ്ഞിമംഗലം (എല്‍.ജെ.പി.സംസ്ഥാന സെക്രട്ടറി) എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: