തലശ്ശേരി: കടവത്തൂര്‍ എസ്ബിടി ബ്രാഞ്ചിലെ സ്റ്റാഫിനോടും ഡ്യൂട്ടിയിലുണ്ടായിരുന്ന കൊളവല്ലൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനായ കൃഷ്ണനോടും മോശമായി പെറുമാറുകയും അസഭ്യം പറയുകയും ബലമായി പിടിച്ചു തള്ളുകയും ചെയ്ത സംഭവത്തില്‍ കടവത്തൂരിലെ തടത്തില്‍ ജാഫിര്‍ എന്നയാളെ കൊളവല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
റെയില്‍വേ ഗേറ്റ് അടച്ചിടും
തലശ്ശേരി: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തലശ്ശേരി കുയ്യാലി റെയില്‍വേഗേറ്റ് ഇന്ന് രാവിലെ 8 മുതല്‍ 9ന് കാലത്ത് അഞ്ച്മണിവരെ അടച്ചിടുന്നതാണെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയര്‍ അറിയിച്ചു.
തെയ്യം കുറിക്കല്‍ 15ന്
അലവില്‍: അലവില്‍ കളത്തില്‍ കാവില്‍ തെയ്യം കുറിക്കല്‍ 15ന് നടക്കും. ഇതോടനുബന്ധിച്ച് സന്ധ്യക്ക് ഗുരുപൂജ, ഗുളികന് കലശം, നാനായിപ്പാട്, ഭഗവതി പൂജ, ചുറ്റുവിളക്ക് എന്നിവയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: