കണ്ണൂര്‍: നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും മദ്യം കവര്‍ന്ന യുവാവ് പിടിയിലായി. കാഞ്ഞിരോട് സ്വദേശി മഞ്ചുഷ് (35)നെയാണ് ലോറി ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. താവക്കരയിലെ ബീവറേജ് കോര്പ്പറേഷന് ഗോഡൗണില്‍ ഇറക്കാന്‍ കൊണ്ടുവന്ന മദ്യശേഖരത്തില്‍ നിന്നും രണ്ട് കുപ്പി മദ്യം കവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. നിര്‍ത്തിയിട്ട ലോറികളില്‍ നിന്നും മദ്യം കവരുന്നത് സ്ഥിരം സംഭവമായി മാറിയതിനെ തുടര്‍ന്നാണ് ലോറി ഡ്രൈവര്‍മാര്‍ കാവലിരുന്ന് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: