കണ്ണൂര്‍: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് (സിഐടിയു) ആറാമത് സംസ്ഥാന സമ്മേളനം 9,10 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് യൂണിയന് ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ അറിയിച്ചു. വി.വി.ദക്ഷിണാമൂര്‍ത്തി ഹാളില്‍(വി.വി.ദക്ഷിണാമൂര്‍ത്തി നഗറില്‍) നടക്കുന്ന സമ്മേളനം 9 ന് വൈകുന്നേരം നടക്കുന്ന സെമിനാറോടെ ആരംഭിക്കും. കെ.ടി.കുഞ്ഞിക്കണ്ണന് പ്രഭാഷണം നടത്തും. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി എം.വി.ജയരാജന് ഉദ്ഘാടനം ചെയ്യും. 10 ന് രാവിലെ 11 മണിക്ക് സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന് സമ്മേളനം ഉദ്ഘാടനം ചെയ്യും . ഗോകുലപാലന്‍ അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.വി.ജയരാജന് ,കെ.അശോകന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: