കണ്ണൂര്‍: വിദ്യാഭ്യാസ സംവിധാനത്തിലെ പരിഷ്കാര നടപടികള്‍ക്ക് പിന്തുണയേകി പ്രധാന അധ്യാപകര്‍ക്ക് നെക്സ്റ്റ് എഡ്യുക്കേഷന്‍ ഏകദിന ശില്‍പ്പശാല നടത്തി. കണ്ണൂരിലെ ബ്രോഡ്ബീന്‍ ഹോട്ടലില്‍ നടന്ന ശില്പശാലയ്ക്ക് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധയും പ്രശസ്തഅക്കാഡമി അംഗമായ സുന്മിത ഷിന്‍ഡെ നേതൃത്വം നല്കി.
നെക്സ്റ്റ് എഡ്യുക്കേഷന്റെ അസിസ്റ്റന്‍സ് വൈസ് പ്രസിഡന്റ് ജിനുമോന്‍ മാണി സ്വാഗതം പറഞ്ഞു. രണ്ട് സെഷനുകളായി നടന്ന പരിപാടിയില്‍ ആശയവിനിമയം, വ്യക്തിഗതവികാസം, മനശ്ശാസ്ത്രചികിത്സ എന്നിവയുടെ പുരോഗതിക്ക് ന്യൂറോലിംഗിസ്റ്റിക് പ്രോഗ്രാമിംങ്ങ് സംയോജിപ്പിക്കേണ്ടതിന്റെ മഹത്വം ഷിന്‍ഡെ വിശദീകരിച്ചു. പരസ്പര സമ്പര്‍ക്കവും മത്സരാത്മകവുമായവിനോദമാതൃകയിലാണ്വര്ക്ക്ഷോപ് നടത്തിയത്, സ്ക്കൂള് മേല്‍നോട്ടത്തിന്റെ പ്രായോഗിക ഘടനയെകുറിച്ച് മനസ്സിലാകുവാന്‍ ഉതകുന്ന വിധം ഓരോടീമിനും വ്യത്യസ്തദൗത്യങ്ങള് ഏല്‍പ്പിച്ചുകൊടുത്തു. ഒരുസ്ക്കൂളിന്റെ ബാഹ്യഘടന മനസ്സില്‍ കണ്ടുകൊണ്ടാണ് വര്‍ക്ക്ഷോപ്പിന് രൂപംനല്കിയത്. സ്ക്കൂളുകളുടെ അടിസ്ഥാന ഘടകങ്ങളുടെ പരസ്പരബന്ധത്തെ സംബന്ധിച്ച് സ്ക്കൂള് മേധാവികള്‍ക്ക് മനസ്സിലാകാന്‍ സഹായിക്കുകയുംസ്ക്കൂള് അന്തരീക്ഷത്തെ എങ്ങനെ ഊര്‍ജ്ജസ്വലവും സകലതും സമന്വയിപ്പിക്കുന്നതുമാക്കി മാറ്റാമെന്ന് ശില്പശാലയിലൂടെ വ്യക്തമാക്കി.
അല്ഫോണ്സസെണ്ട്രല് സ്ക്കൂള്, ചിന്മയ വിദ്യാലയ, അര്ച് ഏഞ്ചല്സ്ഇംഗ്ലീഷ്മീഡിയം സ്ക്കൂള്, സെന്റ്ലൂസിഇംഗ്ലീഷ്മീഡിയം സ്ക്കൂള്എന്നിവിടങ്ങളില്നിന്നുള്ള പ്രധാന അധ്യാപകര്‍ ശില്പശാലയില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: