കണ്ണൂര്‍: വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഴിമതി വിരുദ്ധദിനാചരണം 9 ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡി വൈ എസ് പി എ വി പ്രദീപ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന് നമ്പൂതിരി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്, ഇന്‍സ്പെക്ടര്‍മാരായ ടി മധുസൂദനന് നായര്‍, എ പി ചന്ദ്രന് എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ഉദേ്യാഗസ്ഥരെ ആദരിക്കും. തുടര്‍ന്ന് അഴിമതി നിരോധന നിയമം, ധനവിനിയോഗം എന്നീ വിഷയങ്ങളില്‍ ശില്പശാല നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: