ആസ്വാദനത്തിന് പകിട്ടേകാന്‍ കുന്നിമണിചെപ്പുമായി കുരുന്നുകള്‍

Monday 12 December 2016 12:52 pm IST

ബഹ്‌റൈന്‍ കേരളീയ സമാജം കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സമാജം അംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഗീതനിശ “കുന്നിമണിചെപ്പ്‌” ഡിസംബര്‍ 10 ശനിയാഴ്ച്ച വൈകിട്ട് എട്ട് മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ അരങ്ങേറും. സംഗീതത്തിലും നൃത്തത്തിലും താത്പര്യമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി “പാട്ടിന്റെ പാലാഴി” “ആടാം പാടാം” എന്നിങ്ങനെയുള്ള പരിപാടികള്‍ എല്ലാ മാസവും സമാജത്തില്‍ നടത്തിവരാറുണ്ട്. മലയാളികളുടെ മനസ്സില്‍ എന്നും ഗൃഹാതുരത ഉണര്‍ത്തുന്ന മധുരഗനങ്ങളാണ് സമാജത്തിലെ കൌമാരപ്രതിഭകള്‍ തല്‍സമയ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തതയാര്‍ന്ന ഈ സംഗീതനിശക്ക് പശ്ചാത്തലസംഗീതം ഒരുക്കുന്നത് മനോജ്‌ നേതൃത്വം കൊടുക്കുന്ന ട്യുന്‍സ് ഓര്‍ക്കസ്ട്രയാണ്. ഈ സംഗീതവിരുന്നില്‍ പങ്കെടുക്കുവാനും കുരുന്നുകളെ പ്രോത്സാഹിപ്പിക്കുവാനുമായി എല്ലാ സംഗീതപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡന്റ്‌ പി.വി.രാധാകൃഷണപിള്ള , ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹരന്‍ പാവറട്ടി (39848091) , ശ്രിഹരി (39799644), സജി കുടശനാട് (39828223) എന്നിവരുമായി ബന്ധപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.