അരൂക്കുറ്റി: വടുതല ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൂബിലി നിറവില്‍. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. 1965 സപ്തംബര്‍ മാസത്തില്‍ ചേര്‍ന്ന കോട്ടൂര്കാട്ടുപുറം പള്ളി ജമാഅത്തിന്റെ പൊതുയോഗമാണ് സ്കൂള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചത്.
ഇതിനായി നാല്പത് പേരടങ്ങുന്ന ട്രസ്റ്റ് രൂപികരിക്കുകയും ചെയ്തു. പള്ളി നല്കിയ മൂന്ന് ഏക്കര്‍ പതിനാല് സെന്റ് പുരയിടത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സാംസ്കാരിക ഘോഷയാത്ര, ആദ്യകാല നേതാക്കളെ ആദരിക്കല്‍, കലാനിശ, സിമ്പോസിയം, സെമിനാര്‍, പൂര്‍വവിദ്യാര്‍ഥി സംഗമം, മുന്‍കാല അധ്യാപകരെ ആദരിക്കല്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയയവ ഇതോടനുബന്ധിച്ച് നടക്കും.
3,000 ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നൂറോളം അധ്യാപകരുമുണ്ട്.ജൂബിലി ആഘോഷം ഒന്‍പതിന് വൈകിട്ട് നാലിന് ഹൈക്കോടതി ജഡ്ജി സി.കെ അബ്ദുള്‍ റഹിം ഉദ്ഘാടനം ചെയ്യും. ചെയര്മാന് ഇ. കൊച്ചുണ്ണികുഞ്ഞ് അധ്യക്ഷത വഹിക്കും. ശൈഖുനാ വി.എം മൂസ മൗലവി മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: