കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവര്‍ഷത്തോടനുബന്ധിച്ച് 20 മുതല്‍ 31 വരെ കലക്ടറേറ്റ് മൈതാനത്ത് കാര്‍ഷിക പരമ്പരാഗത വ്യവസായ ഉല്പന്ന പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. മേളയില്‍ സ്റ്റാള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍, സഹകരണ സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, കാര്‍ഷിക യൂണിറ്റുകള്‍, പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍, ചെറുകിട-വനിത വ്യവസായ യൂണിറ്റുകള്‍ മുതലായവര്‍ക്ക് അവസരം. താല്പര്യമുളളവര് ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലഭിച്ച രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം 13 ന് വൈകിട്ട് 4 മണിക്ക് മുമ്പ് മാനേജര്‍(ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: