സംസ്ഥാന സമ്മേളനം നാളെ ആരംഭിക്കും

Thursday 8 December 2016 9:46 pm IST

കണ്ണൂര്‍: അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഢ്യ സമിതി(ഐപ്‌സോ) യുടെ സംസ്ഥാന സമ്മേളനം നാളെയും മറ്റന്നാളുമായി കണ്ണൂര്‍ നടക്കുമെന്ന് സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം 4.30 ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സമാധാനവും ഭീകരവാദവും ഇന്നലെ ഇന്ന് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സി.പി.നാരായണന്‍ എംപി അധ്യക്ഷത വഹിക്കും. അഡ്വ.വി.ബി.വിനു, ഡോ.വി.ശിവദാസന്‍, അഡ്വ.പി.സന്തോഷ്‌കുമാര്‍, ഡോ.പി.കെ.ജനാര്‍ദ്ദനക്കുറുപ്പ്, കെ.നാരായണന്‍ എന്നിവര്‍ സെമിനാറില്‍ സംബന്ധിക്കും. 11 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സണ്‍ഷൈന്‍ റോയല്‍ ഹെറിറ്റേജില്‍ നടക്കുന്ന പ്രതിനിധി സമ്മേളമനം ഡി.രാജ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.പി.സന്തോഷ് കുമാര്‍, എം.മോഹനന്‍, ടി.വി.രാഘവന്‍, കെ.വി.പി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.