.കുപ്രചരണങ്ങളില്‍നിന്നും ഇടത്-വലത് മുന്നണികള്‍ പിന്മാറണം : സഹകാര്‍ ഭാരതി

Saturday 10 December 2016 11:08 am IST

കണിയാമ്പറ്റ : ഉയര്‍ന്ന മൂല്യമുള്ള കറന്‍സി വിനിമയം റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് സഹകരണ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ തരംതാണ രാഷ്ട്രീയ മുതലെടുപ്പിനായി കുപ്രചരണങ്ങള്‍ ഇറക്കി ഇടപാടുകാരെ ആശങ്കയിലാഴ്ത്തുന്നതില്‍നിന്ന് ഇടത്-വലത് മുന്നണികള്‍ പിന്മാറണമെന്ന് സഹകാര്‍ ഭാരതി വയനാട് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കള്ളപ്പണക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നല്ല പദ്ധതിയെ രാഷ്ട്രീയ മുതലെടുപ്പിനായി എതിര്‍ക്കുന്ന നയം തിരുത്തണം. സഹകരണ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രായേഗിക സമീപനം സ്വീകരിക്കുന്നതിനും സാധാരണക്കാരായ ഇടപാടുകാരുടെ ആശങ്ക അകറ്റുന്നതിനും സത്വര നടപടികള്‍ കൈകൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്ര സര്‍ക്കാരുമായും റിസര്‍വ്വ് ബാങ്കുമായും ബന്ധപ്പെട്ട് പ്രതിസന്ധി തരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇത് ചെയ്യാതെ കേന്ദ്രത്തിനെതിരെ തിരിയുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയവും ആവശ്യങ്ങളും സഹകരണ മേഖലയെ തകര്‍ക്കാനെ ഉപകരിക്കൂ. ആദായനികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് ഇടപാടുകാരുടെ പൂര്‍ണ്ണ വിവരം നല്‍കി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. പ്രാഥമിക സഹകരണ സംഘങ്ങളുടെ ആവശ്യത്തിന് തുക പിന്‍വലിക്കാന്‍ ജില്ലാ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുക, തിരിച്ചടവ് മുടങ്ങിയ വായ്പ്പകള്‍ക്ക് ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് തിരിച്ചടയ്ക്കാന്‍ അനുവദിക്കുക, സഹകരണ സംഘങ്ങളുടെ കൈവശമുള്ള കറന്‍സികള്‍ കെവൈസി മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലാ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുക, ജില്ലാ ബാങ്കുകള്‍ക്ക് ആവശ്യാനുസരണം പുതിയ കറന്‍സികളും ചില്ലറകറന്‍സികളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ജില്ലാപ്രസിഡന്റ് അച്ചപ്പ ന്‍ പള്ളിയറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുദര്‍ശന്‍, ട്രഷറര്‍ എം.ഈശ്വരന്‍ മാടമന, സുനില്‍ പട്ടയില്‍, അനന്തശര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.