തൃശിവപേരൂര്‍ ഹിന്ദുധര്‍മ്മപരിഷത്തിന് ഇന്ന് തുടക്കം

Thursday 8 December 2016 8:47 pm IST

തൃശൂര്‍: ശബരിമല അയ്യപ്പസേവാസമാജം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശിവപേരൂര്‍ ശക്തന്‍നഗര്‍ 'ഹിന്ദുധര്‍മ്മ പരിഷത്തും അയ്യപ്പന്‍വിളക്ക് മഹോല്‍സവവും ഇന്ന് മുതല്‍ 11 വരെ നടക്കും. ഇന്ന് രാവിലെ 10 മുതല്‍ നാല് വരെ ശാസ്താംപാട്ട് രംഗത്തെ പ്രഗത്ഭസംഘങ്ങള്‍ പരിപാടികള്‍ അവതരിപ്പിക്കും. നാലിന് ജില്ലയിലെ ഗുരുസ്വാമിമാരെ ആദരിക്കുന്ന ചടങ്ങ് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ബാലമുരളി നിര്‍വ്വഹിക്കും. തുടര്‍ന്ന് 'തൃശ്ശിവപേരൂര്‍ ഹിന്ദുധര്‍മ്മ പരിഷത്ത്' ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. കാലടി സംസ്‌കൃത സര്‍വ്വകലാശാല വകുപ്പ് തലവന്‍ പ്രൊഫ. എം.വി. നടേശന്‍ 'അയ്യപ്പനും ഭക്തിമാര്‍ഗവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ 8.30 ന് ശനിദോഷ നിവാരണപൂജ നടക്കും. പത്തരക്ക് നടക്കുന്ന മഹിളാസമ്മേളനത്തില്‍ ' സ്ത്രീകളും ക്ഷേത്രാചാരങ്ങളും' എന്ന വിഷയത്തില്‍ സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ആറിന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം ഡോ. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും. കൊച്ചിന്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റ് ഡോ. വിജയരാഘവന്‍ അധ്യക്ഷത വഹിക്കും.11 ന് രാവിലെ ഒമ്പതരക്ക് നടക്കുന്ന സമാപനസമ്മേളനം സ്വാമി സദ്ഭവാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം ആറരക്ക് വടക്കുംന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന അയ്യപ്പന്‍വിളക്ക് എഴുന്നള്ളിപ്പ് കുറുപ്പംറോഡ് വഴി ശക്തന്‍നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് ശാസ്താംപാട്ട്, അയ്യപ്പന്‍ തുള്ളല്‍, കനലാട്ടം തുടങ്ങിയ പരമ്പരാഗത ചടങ്ങുകളോടെ പിറ്റേന്ന് പുലര്‍ച്ചെ സമാപിക്കും.ജനറല്‍ കണ്‍വീനര്‍ കെ. നന്ദകുമാര്‍, ജോ.കണ്‍വീനര്‍ പി. ഷണ്‍മുഖാനന്ദന്‍,പ്രോഗ്രാം കണ്‍വീനര്‍ പി. സുധാകരന്‍, എം.പി. രാജന്‍, മുരളി കൊളങ്ങാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.