ആലത്തൂരില്‍ വാഹനാപകടം : രണ്ട് പേര്‍ക്ക് പരിക്ക്

Thursday 8 December 2016 8:52 pm IST

വടക്കഞ്ചേരി : ദേശീയപാത ആലത്തൂര്‍ സ്വാതി ജംക്ഷനില്‍ വാനൂര്‍ പൊട്ടിമട റോഡിനു സമീപം നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.തൃശൂര്‍ വളപ്പായ സ്വദേശികളായ അശോക് കുമാര്‍ ( 46), അജിത്ത് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു മിനിലോറികളും ഒരു ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.പാലക്കാട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോകുന്നവയായിരുന്നു അപകടത്തില്‍ പെട്ട നാലു വാഹനങ്ങളും. ഓയില്‍ കയറ്റി പോകുകയായിരുന്ന മിനിലോറി മുന്നില്‍ പോയ മിനിലോറിയിലിടിച്ചതിനെ തുടര്‍ന്ന് ട്രാവലറിലിടിച്ച് ഡിവൈഡറിലിടിച്ചു കയറുകയായിരുന്നു. ട്രാവലറിമുണ്ടായിരുന്ന ചേര്‍ത്തല സ്വദേശികള്‍ സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി മടങ്ങി വരും വഴിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. സ്വാതി ജംങ്ഷനിലെ സിഗ്‌നലില്‍ നിന്നും എടുക്കുന്ന വാഹനങ്ങള്‍ അമിത വേഗതയില്‍ മറ്റ് വാഹനങ്ങളെ മറികടക്കാനുള്ള ശ്രമമാണ് അപകടത്തിന് കാരണമായത് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.