സിപിഎം നടത്തിയ സമരം അപഹാസ്യമെന്ന് ബിജെപി

Thursday 8 December 2016 8:58 pm IST

ഓമല്ലൂര്‍: വീടും സ്ഥലവും നല്‍കാമെന്ന് പറഞ്ഞ് പാവപ്പെട്ട ജനങ്ങളെ തെറ്റിധരിപ്പിച്ച് ഓമല്ലൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഎം നടത്തിയ സമരം അപഹാസ്യമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ നേതൃത്വത്തില്‍ ഓഫീസ് കൈയേറി അവിടെയിരുന്നാണ് പാര്‍ട്ടി അച്ചടിച്ചിറക്കിയ ഫോറം വിതരണം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രകാരമുള്ള ആനൂകൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെന്ന് തെറ്റിധരിപ്പിച്ചാണ് ജനങ്ങളില്‍ നിന്നും പ്രത്യേക ഫോറം ഒപ്പിട്ട് വാങ്ങിയത്. ഇത് ഗുരുതമായ കുറ്റമാണെന്നും കൃത്യവിലോപനത്തിന് കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രവര്‍മ്മ അംബാനിലയത്തിന്റെ അദ്ധ്യക്ഷതയില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഭിലാഷ് ഓമല്ലൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ രത്‌നമ്മ കലേശന്‍ ജഗദമ്മ ടി.കെ., രവി നെല്ലപ്പറമ്പില്‍, ജോര്‍ജ്ജ് കിങ്കിരേത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിശ്വനാഥന്‍നായര്‍, സെക്രട്ടറി കൃഷ്ണന്‍കുട്ടി നായര്‍, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പുളിവേലി, മഹിളാമോര്‍ച്ച പഞ്ചായത്ത് സെക്രട്ടറി രജനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു കൊച്ചുതുണ്ടില്‍, അഭിലാഷ്, ശാരദാകുമാരി, ലക്ഷ്മി മനോജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.