തൊടുപുഴ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്തില്‍ ജനപങ്കാളിത്തതോടെയുള്ള ജലസംരക്ഷണ പദ്ധതിയ്ക്ക് തുടക്കമായി. പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസ്സായ എംവിഐപി കനാല്‍, ചാലംകോട് വലിയ തോടിന്റെ ഭാഗം എന്നീ ജലസ്രോതസ്സുകളുടെ ശുദ്ധീകരണമാണ് പദ്ധതിയുടെ ഭാഗമ
ായി നടന്നത്. തൊണ്ടിക്കുഴ യുപി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെയാണ് തോട് ശുചീകരിച്ചത്. പാലത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യവും വശങ്ങളോട് ചേര്‍ന്ന് അടിഞ്ഞ മണ്ണും നീക്കം ചെയ്തു.
ജലക്ഷാമം നേരിടുന്ന പഞ്ചായത്തിലെ ഒന്നാം വാര്‍ഡിന്റെ ഭാഗമായ മൈലാടും പാറ പ്രദേശത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഹരിത കേരളെ പദ്ധതിയോടനുബന്ധിച്ച് തുടക്കമായി. വിവിധ വാര്‍ഡുകളില്‍ നടന്ന ശുചീകരണ-സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപ്രതിനിധികള്‍, കുടുംബശ്രീ, അയല്‍കൂട്ടം പ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹ്യ സന്നദ്ധ സംഘടനകളും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: