9
അമ്പലപ്പുഴ: കാക്കാഴം റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു. ഒന്നരക്കോടി അനുവദിച്ചുള്ള നിര്‍മ്മാണത്തില്‍ വന്‍ തട്ടിപ്പെന്ന് ആക്ഷേപം. കാക്കാഴം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മരാമത്ത് മന്ത്രി ഒരു കോടി 53ലക്ഷം രൂപ അനുവദിച്ചത്. എന്നാല്‍ അനുവദിച്ച തുക ഉപയോഗിച്ച് പാലത്തിലെ റോഡ് നിര്‍മ്മിക്കാതെ നടപ്പാത നിര്‍മ്മിച്ചതോടെ റോഡിലെ ചെറുകുഴികള്‍ വീണ്ടും വന്‍ കുഴികളായി വാഹനയാത്രക്കാര്‍ ദുരിതത്തിലായി. പാലത്തില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. ഇതുമൂലം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. പാലത്തിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ അപകട സാദ്ധ്യത ഏറെയാണ്. അടിയന്തരമായി പാലത്തിലെ റോഡു നിര്‍മ്മാണം പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: