നിലവറദീപം ഇന്ന് തിരി തെളിയും

Thursday 8 December 2016 9:25 pm IST

ചക്കുളത്തുകാവ്: നിലവറദീപം ഇന്ന് തിരി തെളിയും. ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് തുടക്കമാകും. ഇനിയുള്ള ദിവസങ്ങള്‍ വ്രതാനുഷ്ഠാനത്തിന്റെ നാളുകള്‍ മൂല കുടുംബത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരിക്കുന്ന നിലവിളക്കില്‍നിന്നും ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പകര്‍ന്നെടുത്ത ദീപം ക്ഷേത്രത്തിനു മുന്നിലെ കൊടിമരചുവട്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്തിരിക്കുന്ന വിളക്കിലേക്ക് ഇന്നലെ രാവിലെ 10 മണിയോടെ കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ദീപം പകരും. ക്ഷേത്ര ട്രസ്റ്റികളായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രഞ്ചിത്ത് ബി നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമത്തിനു വേദിയൊരുങ്ങുന്ന ചക്കുളത്തുകാവില്‍ പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇതോടെ ഏതാണ്ട് പൂര്‍ത്തിയായി. ഡിസംബര്‍ 12 നാണ് പൊങ്കാല. പൊങ്കാല വ്രതാരംഭത്തിന് നാന്ദി കുറിക്കുന്ന ചടങ്ങാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.