ആലപ്പുഴ: ബിഎംഎസ് ജില്ലാ ഭാരവാഹികള്‍, യൂണിയന്, മേഖലാ ഭാരവാഹികല്‍ എന്നിവര്‍ക്കായുള്ള പഠന ശിബിരം 10, 11 തീയതികളില്‍ ചെങ്ങന്നൂര്‍ മാരുതി ഓഡിറ്റോറിയത്തില്‍ നടക്കും. 10ന് ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് അദ്ധ്യക്ഷത വഹിക്കും. ട്രേഡ് യൂണിയന് ചരിത്രവും ആനുകാലിക സാഹചര്യങ്ങള്‍, ബിഎംഎസ് ജില്ലാ ചരിത്രം, സാമ്പത്തിക സംവിധാനം, കാര്യകര്‍ത്താവ്, കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍, സംഘടനാ സംവിധാനം, ജില്ലയിലെ തൊഴില്‍ സാഹചര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, സംസ്ഥാന സമിതിയംഗം ടി. രാജേന്ദ്രന്‍പിള്ള, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് സി.പി. മോഹനചന്ദ്രന്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് പ്രൊഫ. സി. രാധാകൃഷ്ണപിള്ള, ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ശിവജി സുദര്ശന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ സമാപന പ്രസംഗം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: