പൊന്‍കുന്നം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് പൊന്‍കുന്നം ഡിപ്പോയില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആഭിമുഖ്യത്തില്‍ കഞ്ഞിവയ്പ് സമരവും ധര്‍ണ്ണയും നടത്തി. സമരത്തിന് യൂണിയന് യൂണിറ്റ് സെക്രട്ടറി കെ.ബി. രാജീവ്, ട്രഷറര്‍ കെ.പി. ഷിനുമോന്‍, വൈസ് പ്രസിഡന്റ് എ. ജി. പ്രശാന്ത്, ഇ. എസ്. രാധാകൃഷ്ണന്, എം.കെ. ബിജു, കെ.കെ. റോയി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: