മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Thursday 8 December 2016 9:41 pm IST

മാമ്മൂട്: മാന്നിലയില്‍ നിന്ന് എട്ടടിയോളം വരുന്ന മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടി. മാന്നില പള്ളിക്ക് സമീപം പള്ളിക്കുന്നേല്‍ ജോളി ഐസക്കിന്റെ വീടിന്റെ സമീപത്ത് കരിങ്കല്ലുകള്‍ക്കിടയില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. കഴിഞ്ഞ ദിവസം ജോളി ഐസക്കിന്റെ വീടിന് സമീപത്തുള്ള കരിങ്കല്‍ കൂട്ടത്തിനിടയില്‍ പാമ്പ് കയറിയ വിവരം നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇന്നലെ വെളുപ്പിനെയാണ് വാവാ സുരേഷ് എത്തി മൂര്‍ഖനെ പിടികൂടിയത്. പാമ്പിനെ പിടിക്കുന്നതുകാണാന്‍ വലിയൊരു ജനക്കൂട്ടമാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നത്. തൃക്കൊടിത്താനം പൊലീസ് എത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചത്തിനുശേഷമാണ് വാവ സുരേഷിന് മൂര്‍ഖനെ പിടികൂടാനായത്. പിടികൂടിയ മൂര്‍ഖനെ വാവ സുരേഷ് വനത്തില്‍ തുറന്നുവിടാനായി കൊണ്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.