കൊച്ചി: എറണാകുളം പ്രസ്ക്ലബിന്റെ പി.എസ്. ജോണ്‍ സ്മാരക എന്‍ഡോവ്മെന്റ് അവാര്‍ഡിന് കമാന്‍ഡോ പി.വി. മനേഷ് അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. 16ന് രാവിലെ 11.30ന് ടിഡിഎം ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ്.പി.സദാശിവം സമ്മാനിക്കും. പ്രൊഫ.കെ.വി. തോമസ് എംപി, സുരേഷ് ഗോപി എംപി, ഹൈബി ഈഡന് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്, പി രാജീവ് എന്നിവര്‍ പങ്കെടുക്കും. എറണാകുളം പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റും മലയാള മനോരമയുടെ രാഷ്ട്രീയകാര്യ ലേഖകനും ബ്യൂറോ ചീഫുമായിരുന്ന പി.എസ്. ജോണിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. പ്രസ്ക്ലബ് പ്രസിഡണ്ട് കെ.രവികുമാര്‍, ട്രഷറര്‍ പി.എ. മെഹബൂബ് എന്നിവര്‍ പത്രസമ്മേളനത്തിലാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: