പറവൂര്‍: തെരുവുനായ് അക്രമണങ്ങള്‍ക്ക് ഇരയായവരുടെ കൂട്ടായ്മയായ ‘തെരുവുനായ പീഡിത സംഘ’ത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ അഞ്ച് പേര്‍ക്ക് തെരുവുനായ് ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
ആക്രമണത്തിന് ഇരയായവരും നാട്ടുകാരും പങ്കെടുത്ത പ്രതിഷേധ സമരം തെരുവുനായ ഉന്മൂലന സംഘം ചെയര്മാന് ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ നിലപാടുകള്‍ മറന്ന് ജനരക്ഷയ്ക്കായുള്ള സമരപരിപാടികള്‍ക്ക് അണിനിരക്കാന്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തെരുവുനായ്ക്കളെ മുഴുവന്‍ ഷെല്‍ട്ടറില്‍ അടയ്ക്കുക, ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് പഞ്ചായത്തില്‍ നിന്നും 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്കി. പഞ്ചായത്ത് പ്രസിഡന്റ് എം.പി. പോള്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. തെരുവുനായ്ക്കളുടെ കടിയേറ്റ ചിറ്റാറ്റുകര പഞ്ചായത്തിലെ മുഴുവന്‍ പേര് ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി പഞ്ചായത്ത് ഭരണസമിതിയ്ക്കും മനുഷ്യാവകാശ കമ്മീഷനും ജസ്റ്റിസ് സിരിജഗന് കമ്മിറ്റിക്കും പരാതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ജോസ് മാവേലി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: