വീടു കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

Thursday 8 December 2016 10:39 pm IST

പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കല്‍ ജംഗ്ഷനിലെ അഴിക്കകം പള്ളിക്കു സമീപം വീടു കത്തി നശിച്ചു. ആലുംപറമ്പില്‍ അജയന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുകാര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണുവാന്‍ പോയ സമയമാണ് അപകടം. വശങ്ങളില്‍ പ്ലാസ്റ്റിക്ക് ഷീറ്റും. മേല്‍ക്കൂരയില്‍ ഓടും മേഞ്ഞ വീടാണ് കത്തി നശിച്ചത്. അജയനും, ഭാര്യയും വിദ്യാര്‍ത്ഥികളായ രണ്ടുമക്കളുമാണ് ഇവിടെ താമസിക്കുന്നത്. വീടിന്‌സമീപത്തെ വിറക് അടുപ്പില്‍ നിന്നും തീ പടര്‍ന്നതാണ് അപകട കാരണം. മത്സ്യതൊഴിലാളിയാണ് അജയന്‍. ഫ്രിഡ്ജ്, ടിവി, അലമാര, മറ്റു ഗൃഹോപകരണങ്ങളും സ്വര്‍ണ്ണാഭരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെ കത്തിനശിച്ചു. കുട്ടികളുടെ പാഠപുസ്തകങ്ങളും കത്തിനശിച്ചവയില്‍ പെടുന്നു. വീട്ടിലുണ്ടായിരുന്ന രണ്ടു സിലിണ്ടറുകളില്‍ ഒന്നിന് തീപിടിച്ച് പൊട്ടി തകര്‍ന്നു. നാട്ടുകാര്‍ യഥാസമയത്ത് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ സമീപത്തേക്ക് തീ പടരുന്നത് ഒഴിവായി. കൊച്ചിയില്‍ നിന്നും എത്തിയ രണ്ടു ഫയര്‍ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.