വടുതല മേല്‍പ്പാലം; ഉദേ്യാഗസ്ഥരുടെ വീഴ്ചയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Thursday 8 December 2016 10:41 pm IST

കൊച്ചി: വടുതലയില്‍ റയില്‍വേ മേല്‍പ്പാലത്തിനായി 2016 ലെ സംസ്ഥാന ബജറ്റില്‍ 35 കോടി അനുവദിച്ചിട്ടും മേല്‍പ്പാലം നിര്‍മ്മിക്കാത്തത് ഉദേ്യാഗസ്ഥ തലത്തിലെ വീഴ്ചയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും ഡിഎംആര്‍സി സെക്രട്ടറിയും ഒരു മാസത്തിനകം മേല്‍പ്പാല നിര്‍മമാണം വൈകുന്നത് സംബന്ധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി. മോഹനദാസ് നോട്ടീസില്‍ ആവശ്യപ്പെട്ടു. മേല്‍പ്പാലത്തിനുവേണ്ടി പ്രദേശവാസികള്‍ മുട്ടാത്ത വാതിലുകളില്ല. ഗതാഗത കുരുക്ക് കാരണം കാല്‍നടയാത്രക്കാര്‍ക്ക് പോലും ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. ഉദേ്യാഗസ്ഥര്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നില്ലെങ്കില്‍ നിത്യജീവിതം ദുരിതത്തിലാകുമെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ ചൂണ്ടികാണിച്ചു. റയില്‍വേ ഗേറ്റ് കടക്കാന്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തുകിടക്കേണ്ടി വരുന്നു. വടുതല വഴി നിരവധി തീവണ്ടികള്‍ കടന്നുപോകുന്നതിനാല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഒരു പരിപാടിക്ക് കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്നും കമ്മീഷന്‍ ചൂണ്ടികാണിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.