കൊട്ടിയൂര്‍: കൊട്ടിയൂര്‍ എന്എസ്എസ്കെയുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കറന്‍സി രഹിത പണമിടപാട് ശില്പശാല സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള എടിഎം കൗണ്ടറുകള്‍, സൈ്വപ്പിംഗ് മെഷിനുകള്‍, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നീ ഉപാദികളിലൂടെയുള്ള ധന വിനിമയ രീതികളെ കുറിച്ചും ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകളെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു. റിട്ട.ഫെഡറല്‍ ബാങ്ക് മാനേജര്‍ ഇ.ജെ.അഗസ്റ്റിന് നേതൃത്വം നല്കി. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.ശ്രീധരന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എ.സുമിത, ദേവരാജന്‍ മാസ്റ്റര്‍, പി.എസ്.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: