മാഹി: ചെറുകല്ലായി ആയുധങ്ങളുമായി രണ്ടംഗ സംഘത്തെ മാഹി പോലീസ് പിടികൂടി. ഇതിലൊരാള്‍ ഓടി രക്ഷപ്പെട്ടു. കുന്നമംഗലത്തെ മുഹമ്മദ് ഷാഫി (29) ആണ് പിടിയിലായത്. കോഴിക്കോട് മാവട്ടം സ്വദേശി കുഞ്ഞാവ എന്ന യുവാവാണ് ഓടി രക്ഷപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കെഎല്‍58 ജെ 3628 നമ്പര്‍ സ്വിഫ്റ്റ് കാര്‍ കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.നോട്ടുകള്‍ മാറ്റി നല്കുന്ന ഹവാല സംഘത്തെ കൊള്ളയടിച്ച് പണം തട്ടുന്ന സംഘത്തില്‍പെട്ടവരാണ് ഇവരെന്ന് സംശയിക്കുന്നു. വാഹനത്തില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കുന്നംകുളം ഭാഗത്തുനിന്നും എത്തുന്ന സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വ്യാപകമായി അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: