ടട്ര ഇടപാട്‌: സിബിഐ വി.കെ.സിംഗിന്റെ മൊഴിയെടുത്തു

Friday 20 April 2012 8:52 pm IST

ന്യൂദല്‍ഹി: ടട്ര ഇടപാട്‌ അന്വേഷിക്കുന്ന സിബിഐ സംഘം കരസേന മേധാവി വി.കെ.സിംഗിന്റെ മൊഴി രേഖപ്പെടുത്തി. ട്രക്ക്‌ ഇടപാടില്‍ കോഴ വാഗ്ദാനം ലഭിച്ചു എന്ന വി.കെ.സിംഗിന്റെ പരാതിയിലാണ്‌ സിബിഐ അന്വേഷണം നടത്തുന്നത്‌.
തനിക്ക്‌ റിട്ട.ലഫ്‌.ജനറല്‍ തേജീന്ദര്‍ സിംഗ്‌ 14 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ്‌ വി.കെ.സിംഗിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ വിവാദമായതോടുകൂടി പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന്‌ ഉത്തരവിടുകയായിരുന്നു.
ടട്ര ഇടപാടുമായി ബന്ധപ്പെട്ട്‌ ഭാരത്‌ എര്‍ത്ത്‌ മൂവേഴ്സ്‌ ലിമിറ്റഡ്‌ ചെയര്‍മാന്‍ വി.ആര്‍.എസ്‌.നടരാജനെ സിബിഐ കഴിഞ്ഞദിവസം ചോദ്യംചെയ്യുകയും വസതിയില്‍ റെയ്ഡ്‌ നടത്തുകയും ചെയ്തിരുന്നു. അതിനുമുമ്പ്‌, മുന്‍ സൈനിക ഉദ്യോഗസ്ഥരായ പി.സി.ദാസ്‌, കേണല്‍ അനില്‍ ദത്ത എന്നിവരുടെ വസതികളിലും സിബിഐ റെയ്ഡ്‌ നടത്തിയിരുന്നു.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.