മുംബൈ: മത്സരത്തിനിടെ ഫീല്‍ഡ് അമ്പയര്‍ പോള്‍ റീഫലിന് പരിക്ക്. സ്ക്വയര്‍ ലെഗ്ഗില്‍ നില്‍ക്കെ ഭുവനേശ്വര്‍ കുമാറിന്റെ ഏറ് തലയ്ക്കു പിന്നില്‍ കൊണ്ടാണ് പരിക്കേറ്റത്. ഗ്രൗണ്ടില്‍ വീണ് ഇദ്ദേഹത്തെ ഇംഗ്ലണ്ട് മെഡിക്കല്‍ സ്റ്റാഫ് എത്തി പരിശോധിച്ചു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സ്കാനിങ്ങിനും വിധേയനാക്കി.
ഓസ്ട്രേലയില്‍ നിന്നുള്ള റീഫലും ബ്രൂസ് ഒക്സെന്ഫോഡുമാണ് മത്സരം നിയന്ത്രിച്ചത്. റീഫലിനു പകരം ടിവി അമ്പയര്‍ മറൈസ് ഇറാസ്മസ് ഫീല്‍ഡിലെത്തി. റിസര്‍വ് അമ്പയര്‍ സി. ഷംസുദ്ദീന് ടിവി അമ്പയറുടെ ചുമതല വഹിക്കും. 49ാം ഓവറിലാണ് സംഭവം. അശ്വിന്റെ പന്ത് ജെന്നിങ്സ് സ്ക്വയര്‍ ലെഗിലേക്ക് തട്ടിയിട്ടു. ഡീപില്‍ ഫീല്‍ഡ് ചെയ്ത ഭുവനേശ്വറിന്റെ ഏറാണ് ലക്ഷ്യം തെറ്റി റീഫലിന്റെ തലയില്‍ പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: