ഹൊനിയാര: പസഫിക് തീര രാജ്യമായ സോളമന് ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്നു ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.
കിറാകിറയില്നിന്നു 70 കിലോമീറ്റര്‍ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം 4.40നായിരുന്നു ഭൂകമ്പം. ചില സ്ഥലങ്ങളില്‍ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: