ന്യൂദല്‍ഹി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി.സിനിമ കാണാന്‍ വിദേശികള്‍ ഉണ്ടെങ്കില്‍ അവര്‍ 20 തവണ എഴുന്നേറ്റു നില്ക്കട്ടെ. ചലച്ചിത്രോത്സവത്തില്‍ നിന്നും ദേശീയഗാനം ഒഴിവാക്കമെന്ന ആവശ്യം ഞെട്ടിച്ചു എന്നും സുപ്രീം കോടതി പറഞ്ഞു.
ശാരീരിക അവശതകള്‍ ഉള്ളവര്‍ക്ക് എഴുന്നേറ്റു നില്ക്കുന്നതില് നിന്നും ഇളവ് നല്‍കാമെന്നും കോടതി പറഞ്ഞു.
രാജ്യത്തെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത് ഐഎഫ്എഫ്കെയില് നിര്‍ബന്ധമാണോ എന്ന് ആരാഞ്ഞ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: