സംസ്ഥാന സമ്മേളനം ഇന്നാരംഭിക്കും

Friday 9 December 2016 9:45 pm IST

കണ്ണൂര്‍: കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷന്‍ (സിഐടിയു) 28ാം സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് കെ.ഒ.ഹബീബ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും. എം.വി.ജയരാജന്‍ തുടങ്ങി വിവിധ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. ഉച്ചക്ക് 2 മണിക്ക് സെമിനാര്‍, തുടര്‍ന്ന് വൈകുന്നേരം പ്രതിനിധി സമ്മേളനം എന്നിവ നടക്കും. നാളെ ഭാരവാഹി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുളള സമ്മേളന നടപടി ക്രമങ്ങള്‍ നടക്കും, വൈകുന്നേരം സമ്മേളനം സമാപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എം.വി.ജയരാജന്‍, മുരളികൃഷ്ണപ്പിളള, ടി.സി.രാധാകൃഷ്ണന്‍, ഇ.മനോജ്, പി.ഷിനോജ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.