കണ്ണൂര്‍: ആര്‍എസ്പി യുനൈറ്റഡ് സംസ്ഥാന ഘടകം ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷിയായ പിഎസിപിയില് ലയിച്ചതായി ആര്‍എസ്പി യുനൈറ്റഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി.ബിന്റോ, പിഎസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.പൊന്നപ്പന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇനിയുളള നാളുകളില്‍ കേരളത്തിലെ എന്‍ഡിഎ ശക്തിപ്പെടുത്താന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗാന്ധിയെ അറിയാത്ത ഗാന്ധിയന്മാരും മാര്‍ക്സിനെ അറിയാത്ത മാര്‍ക്സിസ്റ്റുകളും നാടിന് ശാപമാണ്. ഇവരുടെ നേതൃത്വത്തിലുളള ഇരുമുന്നണികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ലാവ്ലിന് കേസ്, ടിപി വധക്കേസ് എന്നിവ അട്ടിമറിക്കപ്പെട്ടത് ഇരുമുന്നണികളുടേയും ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ജനവഞ്ചന കൈമുതലാക്കിയ ഇടത്-വലത് മുന്നണികളെ സാധാരണ ജനങ്ങള്‍ കൈവിടുമെന്നും അതിവിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും ഇരുവരും പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഇ.വി.ജോണ്‍, ടി.കുഞ്ഞിരാമന്, കെ.സാവിത്രി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: