മൊഗാദിഷു: സൊമാലിയയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 10 ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
തെക്കുപടിഞ്ഞാറന്‍ നഗരമായ ബൈദോവയിലുണ്ടായ ഏറ്റുമുട്ടലില്‍ അല്‍ ഷബാബ് സംഘടനയില്‍പ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റുമുട്ടലില്‍ സൈനികരും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി സൈനിക കമാന്‍ഡര്‍ ജനറല്‍ ഇബ്രാഹിം യാരോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: