ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശത്രക്രിയ ഇന്ന് നടക്കും. ദല്‍ഹി എയിംസില്‍ രാവിലെ എട്ടരക്കാണ് ശസ്ത്രക്രിയ. എയിംസിലെ ശസ്ത്രക്രിയാ വിദഗ്ധരായ എം.സി. മിശ്ര, വി.കെ. ബന്‍സല്‍, സന്ദീപ് അഗര്‍വാള്‍ എന്നിവര്‍ക്ക് പുറമെ രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരും നേതൃത്വം നല്‍കും.
പ്രമേഹ രോഗിയായ സുഷമയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിന് മുതിര്‍ന്ന ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വൃക്ക നല്കിയ ആളുടെ പേര് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശസ്ത്രക്രിയക്ക് മുന്നോടിയായുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
കഴിഞ്ഞ മാസം ഏഴിനാണ് സുഷമയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ട്വിറ്ററിലൂടെ ആവശ്യപ്പെട്ടര്ക്ക് ചികിത്സക്കിടയിലും സഹായം ലഭ്യമാക്കി സുഷമ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: