എസ്എന്‍ഡിപി മെറിറ്റ് ഈവനിങും ആദരിക്കലും നാളെ

Friday 9 December 2016 7:55 pm IST

ആലപ്പുഴ: എസ്എന്‍ഡിപിയോഗം അമ്പലപ്പുഴയൂണിയന്റെ മെറിറ്റ് ഈവനിങും ആദരിക്കലും നാളെ നടക്കും. വൈകിട്ട് നാലിന് പിച്ചു അയ്യര്‍ ജങ്ഷനു സമീപം മഹേശ്വരി മൈതാന#ിയില്‍ നടക്കുന്ന സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന പഠനമികവു പുലര്‍ത്തുന്ന 200 വിദ്യാര്‍ത്ഥികളെ ദത്തെടുക്കുന്ന പദ്ധതി മന്ത്രി തോമസ് ഐസക് ആണ് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ ജി. സുധാകരന്‍, പി. തിലോത്തമന്‍, പി.ടി. തോമസ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്‍, എസ്ഡിവി സ്‌കൂള്‍ മാനേജര്‍ ആര്‍. കൃഷ്ണന്‍, ജില്ലാ ജയില്‍ സൂപ്രണ്ട് ആര്‍. സാജന്‍, ഡോ. സായിലാല്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് പി. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് പുരസ്‌കാരങ്ങളും നല്‍കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് 20ലക്ഷം രൂപയോളമാണ് വിദ്യാര്‍ത്ഥികള്‍ക്കായി നലകുന്നത്. യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷത വ ഹിക്കും. സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ സ്വാഗതവും എ.കെ. രംഗരാജന്‍ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ കെ.എന്‍. പ്രേമാനന്ദന്‍, പി. ഹരിദാസ്, എ.കെ. രംഗരാജന്‍, ബി. രഘുനാഥ്, പി.വി. സാനു, എം. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.