സര്‍വീസുകള്‍ തോന്നുംപടി യാത്രക്കാര്‍ ദുരിതത്തില്‍

Friday 9 December 2016 7:59 pm IST

മാക്കേക്കടവ്: ചേര്‍ത്തലയില്‍ നിന്ന് അരുക്കുറ്റി വഴി അരൂര്‍ ക്ഷേത്രത്തിലേക്കുള്ള രാത്രികാല സര്‍വീസുകള്‍ മുടങ്ങുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. നേരത്ത ഒന്‍പതര വരെ ഓടിയിരുന്ന 'സ്വകാര്യ ബസുകളും ഏഴരയോടെ സര്‍വീസ് അവസാനിപ്പിക്കുകയാണ്. ഇതു മൂലം വിവിധ സ്ഥലങ്ങളില്‍ നിന്ന് ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാരണ് വീടുകളിലെത്താന്‍ കഴിയാതെ ദുരിതത്തിലാവുന്നത്.ഇവിടെ കെ.എസ്.ആര്‍.ടി സി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെയാണ് സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ കുറച്ചത്.കെ.എസ്.ആര്‍.ടി.സി സമയബന്ധിതമായി സര്‍വീസ് നടത്താത്തത് സ്വകാര്യ ബസുകാരെ സഹായിക്കാനാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയ്ക്കുള്ള അരൂര്‍ ക്ഷേത്രം ബസ് മുടങ്ങിയതിെനെത്തുടര്‍ന്ന് കുറച്ചു സമയം അധികൃതരുമായി തര്‍ക്കിച്ച ശേഷം സ്വകാര്യ ബസിനെ ആശ്രയിക്കമെന്ന തീരുമാനവുമായി മടങ്ങുകയായിരുന്നു. തിരക്കള്ള സമയങ്ങളില്‍ കാര്യക്ഷമമായി സര്‍വീസുകള്‍ സര്‍വീസുകള്‍ ക്രമീകരിച്ച് യാത്രാ ദുരിതത്തിന് പരി ഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.